12:26am 25 October 2026
NEWS
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2025 ജനുവരി 01 ബുധന്‍ - ഇന്ന് നേട്ടം ആർക്കൊക്കെ
01/01/2025  02:56 AM IST
WEB DESK
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2025 ജനുവരി 01 ബുധന്‍ - ഇന്ന് നേട്ടം ആർക്കൊക്കെ
HIGHLIGHTS

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
നല്ല സുഹൃത്തുക്കളെ ലഭിക്കും. പ്രമുഖരുമായി സുഹൃദ്ബന്‌ധം സ്ഥാപിക്കാന്‍ കഴിയും. കടബാധ്യത കുറയും. 


ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
വിദേശയാത്രയിലെ തടസ്സംമാറും. വാഹനസംബന്‌ധമായ കേസുകളില്‍ പ്രതികൂല തീരുമാനം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
രാഷ്‌ട്രീയമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ ഗുണകരമായ കാലം. ആരോപണങ്ങളെ അതിജീവിക്കും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ചുറ്റുപാടുമുള്ളവരുമായി നന്നായി അടുത്തിടപഴകും. പുതിയ ചിന്തകള്‍ പിറക്കും. മംഗളകര്‍മ്മങ്ങള്‍ നടക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ചെറിയ ചെറിയ വഴക്കുകളും വാഗ്വാദങ്ങളും ഉണ്ടാകും. പണം കിട്ടാനുള്ള സാദ്ധ്യത. സന്താനങ്ങളുടെ ആരോഗ്യത്തില്‍ കൂടുതലായി ശ്രദ്ധിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ഗുരുജനങ്ങളുടെ അപ്രീതിക്ക്‌ സാധ്യതഅനാവശ്യമായ വിവാദത്തില്‍ ചെന്നുപെടും. രോഗം വര്‍ദ്ധിക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
നല്ല സുഹൃത്തുക്കളെ ലഭിക്കും. പ്രമുഖരുമായി സുഹൃദ്ബന്‌ധം സ്ഥാപിക്കാന്‍ കഴിയും. കടബാധ്യത കുറയും. വീടുപണി തടസ്സപ്പെടും.


വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
കൂട്ടുവ്യാപാരത്തില്‍ നിന്നു കിട്ടാനുള്ളത്‌ ഏതുതരത്തിലെങ്കിലും വസൂലാക്കും. മേലധികാരികളെ അനുസരിച്ച്‌ പോകുന്നതാണ്‌.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വിവാഹതടസ്സം മാറും. മാതൃസ്വത്ത്‌ അനുഭവത്തില്‍ വരും. ഭാരിച്ച ഉത്തരവാദിത്വം ഏല്‍ക്കേണ്ടിവരും. മത്സരത്തില്‍ പരാജയത്തിന്‌ യോഗം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പലതരത്തിലും പണം വന്നുചേരുന്നതാണ്‌. കൃഷി, കച്ചവടം എന്നിവയില്‍ ലാഭം മെച്ചപ്പെടും. ആരോഗ്യം മധ്യമം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഉത്തരവാദിത്വം കൂടുതലുള്ള കാര്യങ്ങളില്‍ ഉദാസീനത അരുത്‌. ആരെയും അന്ധമായി വിശ്വസിക്കരുത്‌. 

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഗൃഹനിര്‍മ്മാണത്തില്‍ തടസ്സം. പ്രേമബന്‌ധം ദൃഢമാകും. കാര്‍ഷികരംഗത്ത്‌ ധനാഭിവൃദ്ധിക്ക്‌ യോഗം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY
img